തിരുവനന്തപുരം: കണിയാപുരം കെ എസ് ആർ ടി സി സൂപ്രണ്ടിന് പരാതി നൽകി കെ എസ് യു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കുള്ള കെ എസ് ആർ ടി സി കൺസെഷൻ ഓൺലൈൻ ആക്കിയതുമായി ബന്ധപെട്ട കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ വൈകുന്നു എന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് ആർ ടി സി കണിയാപുരം സൂപ്രണ്ടന്റ് നു കെ എസ് യു അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി പരാതി നൽകി.
അതെ സമയം സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ടന്റ് രംഗത്തെത്തി. ഓൺലൈൻ കൺസെഷൻ അപേക്ഷ നൽകിയ ശേഷം കൃത്യമായി വിദ്യാർത്ഥികൾ അതിന്റെ തുടർ മെസ്സേജുകൾ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലാതതാണ് കൺസെഷൻ വൈകുന്നതിനുള്ള പ്രധാന കാരണമെന്നും അതിനു ആവശ്യമായ ബോധവൽകരണം നൽകാനുള്ള നിർദേശം വിദ്യാർത്ഥികൾക്ക് നൽകുമെന്നും സൂപ്രണ്ടന്റ് അറിയിച്ചു. കെ എസ് യു മണ്ഡലം പ്രസിഡന്റ് നൗഫൽ, കണിയാപുരം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫാറൂഖ് കണിയാപുരം , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ജാബു കണിയാപുരം, മൈനോറിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി നബീൽ നാസർ എന്നിവർ നേതൃത്വം നൽകി