തിരുവനന്തപുരം: റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിന്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം റോട്ടറി ഇന്റർനാഷണൽ ജില്ല 3211 ജില്ലാ ഗവർണർ ഡോ. ജി. സുമിത്രൻ നിർവഹിച്ചു. രക്തത്തിന്റെ ആവശ്യം വർദ്ധിച്ചുവരുന്നത് കൈകാര്യം ചെയ്യുക, വിവിധ ചികിത്സകൾക്കായി സുരക്ഷിതമായ രക്തം സമയബന്ധിതമായി ലഭ്യമാക്കുക, രക്തദാനത്തിന്റെ കുറവ് മൂലമുള്ള തടയാവുന്ന മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്ക് ട്രഷറർ ടോണി ജോസഫ്, റോട്ടറി ഇന്റർനാഷണൽ ജില്ല 3211 അസിസ്റ്റന്റ് ഗവർണർ ഹാരിഷ്, satrangi ചെയർമാൻ മീര ജോൺ, സി എസ് ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ ജെ ബെന്നെറ്റ് എബ്രഹാം, ആർ സി കഴക്കൂട്ടം പ്രസിഡന്റ് ബാലൻ ഭാസ്കരൻ, ആർ സി ടെക്നോപാർക് പ്രസിഡന്റ് റോണി സെബാസ്റ്റിയൻ, ആർ സി തിരുവനന്തപുരം സെൻട്രൽ പ്രസിഡണ്ട് സുധീപ് കുമാർ, ആർ സി ദുബായ് ഡൗൺടൗൺ പ്രസിഡണ്ട് ദേവാനന്ദ് മഹാദേവ, റോട്ടറി ക്ലബ് ഓഫ് ദുബായ് ഡൗൺടൗൺ മനോജ് ജോൺ,റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്ക് ജോസ് വച്ചാപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു