spot_imgspot_imgspot_img

തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിയെ നാല് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു

Date:

തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിയെ നാല് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൊച്ചുവേളി സ്വദേശി ഫിനുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഫിനു കഴക്കൂട്ടം പോലീസിൽ പരാതി നൽകി.

ഇന്നലെയാണ് സംഭവം നടന്നത്. മൂന്നാം വർഷ ബികോം വിദ്യാർത്ഥികളായ ഹരി കാർത്തിക്, ബിനോയ്, റിനു, ജോയൽ എന്നിവർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കോളേജിൽനിന്ന് തന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ആയിരുന്നു ഫിനു എത്തിയത്. അന്നേദിവസം കോളേജിൽ ഉണ്ടായിരുന്ന ഇവർ സംഘം ചേർന്ന് യാതൊരു പ്രകോപനവും കൂടാതെ ഫിനുവിനെ ആക്രമിക്കുകയും ഇത് കണ്ട് തടയാൻ ശ്രമിച്ച മൂന്നാം വർഷ വിദ്യാർത്ഥിനിയെ അധിക്രൂരമായി മർദിച്ചുവെന്നും കൂടാതെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

മർദനത്തിൽ ഫിനുവിന്റെ നെഞ്ചിൽ മാരകായുധം കൊണ്ട് ആഴത്തിൽ മുറിവുണ്ടാകുകയും കൈയ്ക്ക് പരിക്കേൽക്കുകയും തലയുടെ പിൻഭാഗത്തും നെറ്റിയിലും ചതവ് പറ്റുകയും ചെയ്തു. ഫിനു കോളേജിലെ മുൻ എസ് എഫ് ഐ ചെയർമാനായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp