തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിൽ തട്ടിപ്പിന് ഇരയായ ബിജു കുമാറിന്റെ ആത്മഹത്യക്ക് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇപ്പോഴിത നിരവധി നിക്ഷേപകരാണ് ബാങ്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുലക്ഷം മുതൽ 23 ലക്ഷം വരെ ഇട്ട നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. നിരവധി പേർ ജോയിൻറ് രജിസ്ട്രാർക് പരാതി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ ജോയിൻറ് രജിസ്ട്രാർക് പരാതി നൽകുമെന്നാണ് അറിയുന്നത്.
ചിറ്റി തുകയായും ഫിക്സഡ് ഡെപ്പോസിറ്റായും ഇട്ട തുകകൾ പിൻവലിക്കാൻ എത്തിയപ്പോൾ നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പിൻവലിക്കാൻ ചെന്നപ്പോൾ പണം നൽകുന്നതിനു പകരം പലതവണ അവധി പറഞ്ഞു തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നിക്ഷേപകരുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ബാങ്കിനെതിരെയുള്ള പ്രതിഷേധം ശക്തമാകുംമെന്നാണ് ഇവർ പറയുന്നത്.