spot_imgspot_imgspot_img

ചെമ്പഴന്തി ബാങ്ക് തട്ടിപ്പ്: കൂടുതൽ നിക്ഷേപകർ രംഗത്തെത്തി

Date:

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിൽ തട്ടിപ്പിന് ഇരയായ ബിജു കുമാറിന്റെ ആത്മഹത്യക്ക് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇപ്പോഴിത നിരവധി നിക്ഷേപകരാണ് ബാങ്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടുലക്ഷം മുതൽ 23 ലക്ഷം വരെ ഇട്ട നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. നിരവധി പേർ ജോയിൻറ് രജിസ്ട്രാർക് പരാതി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ ജോയിൻറ് രജിസ്ട്രാർക് പരാതി നൽകുമെന്നാണ് അറിയുന്നത്.

ചിറ്റി തുകയായും ഫിക്സഡ് ഡെപ്പോസിറ്റായും ഇട്ട തുകകൾ പിൻവലിക്കാൻ എത്തിയപ്പോൾ നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പിൻവലിക്കാൻ ചെന്നപ്പോൾ പണം നൽകുന്നതിനു പകരം പലതവണ അവധി പറഞ്ഞു തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നിക്ഷേപകരുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ബാങ്കിനെതിരെയുള്ള പ്രതിഷേധം ശക്തമാകുംമെന്നാണ് ഇവർ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp