
ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. വിരാട് കോലിക്ക് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ ശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നതാണ് പുറത്തുവരുന്ന വിവരം. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്.


