spot_imgspot_imgspot_img

ഭൂ സമര കേസിൽ സമരപ്രവർത്തകയെ വെറുതെ വിട്ടു

Date:

ആറ്റിങ്ങൽ : 2016 ആഗസ്റ്റിൽ വെൽഫെയർ പാർട്ടി കല്ലടത്തണ്ണിയിൽ നടത്തിയ ഭൂസമരത്തിനെതിരെ പള്ളിക്കൽ പോലീസ് എടുത്ത കേസിൽ സമരപ്രവർത്തക അനിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതി വിധി പുറപ്പെടുവിച്ചു.

ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സമരപ്രവർത്തകരാണ് സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി സമരം നടത്തിയത്.

ഇതിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പോലീസ് എടുത്ത കേസിലാണ് വെറുതെ വിട്ടുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. സമരപ്രവർത്തകർക്ക് വേണ്ടി അഡ്വക്കേറ്റ് അലി സവാദ് കോടതിയിൽ ഹാജരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp