spot_imgspot_img

തിരുവനന്തപുരം വെൺപാലവട്ടം അപകടം; സഹോദരിക്കെതിരെ കേസെടുത്തു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് കോവളം സ്വദേശിനി മരിച്ച സംഭവത്തിൽ യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സഹോദരി സിനിയ്ക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. ദീർഘ ദൂര യാത്രയിലായിരുന്നു ഇവരെന്നും മഴ പെയ്യുന്നതിനു മുൻപ് പെട്ടെന്ന് വീട്ടിലെത്താൻ വേണ്ടി അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചതെന്നുമാണ് പ്രാഥമിക മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പോലീസ് നിഗമനം.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവരുടെ കൂടെ സിമിയുടെ നാലുവയസുകാരിയായ മകളും ഉണ്ടായിരുന്നു. സിനിയും കുഞ്ഞും പരിക്കേറ്റ് ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ കെ. ശിവപ്രസാദ് വിരമിക്കുന്നു

തിരുവനന്തപുരം: പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ,...

ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും : മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. ഏറെ...

​​​​​​​ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത...
Telegram
WhatsApp