തിരുവനന്തപുരം: കാരുണ്യ പ്രവർത്തന രംഗത്ത് അഞ്ചു വർഷം പൂർത്തിയാകുന്ന നന്മ കരിച്ചാറയുടെ ഈ വർഷത്തെ വിദ്യഭ്യാസ അവാർഡുകളും, അധ്യാപക പുരസ്കാരങ്ങളും, മാധ്യമ പുരസ്കാരങ്ങളും, പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ജൂലൈ ആറ് ശനിയാഴ്ച കണിയാപുരം റാഹ ആഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടികൾ മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. നന്മ കരിച്ചാറ ചെയർമാൻ അഡ്വ:എം.എ സിറാജുദ്ദീൻ അധ്യക്ഷത വഹിക്കും.
പ്രശസ്ത മോട്ടിവേറ്റീവ് സ്പീക്കർ പ്രൊഫ.ജൗഹർ മുനവ്വർ മുഖ്യപ്രഭാഷണം നടത്തും. സബ് ജഡ്ജി ഷംനാദ് റാവുത്തർ, പ്രമോദ് ജി കൃഷ്ണൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, കുന്നത്തൂർ. ജെ.പ്രകാശ്, ഫൈസൽ. എ.കെ. ഷാജി, റസീഫ്, സുൽഫിക്കർ, നിസാറുദ്ദീൻ, കരിച്ചാറ നാദർഷ , അഷ്റഫ് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.