ചെന്നൈ: നീറ്റ് പരീക്ഷ വിവാദം കത്തിക്കയറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്നാണ് താരം പറയുന്നത്. നീറ്റ് വിവാദങ്ങൾ അവസാനിക്കാനുള്ള ഒരേയൊരു വഴി പരീക്ഷ റദ്ദാക്കുന്നതാണെന്നും നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ പിന്തുണക്കുന്നുവെന്നും വിജയ് വ്യക്തമാക്കി.
സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി പരിപാടിക്കിടെയാണ് താരത്തിന്റെ പരാമർശം.