ലണ്ടൻ: ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറും. മലയാളികൾക്ക് സന്തോഷംപകർന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളിയും. ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച മലയാളിയായ സോജൻ ജോസഫിന്റെ വിജയം മലയാളികൾക്ക് അഭിമാനം നൽകുന്നതാണ്. ആഷ്ഫെഡിൽ നിന്നാണ് സോജൻ മത്സരിച്ചത്. കോട്ടയം സ്വദേശിയാണ് സോജന്‍ ജോസഫ്. ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2001 ലാണ് സോജന്‍ ഡോസഫ് ബ്രിട്ടനിലെത്തുന്നത്. ജോലിയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുകയായിരുന്നു അദ്ദേഹം. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.
കഴിഞ്ഞ 14 വർഷമായി കൺസർവേറ്റീവ് പാർട്ടിയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ലേബർ പാർട്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ മാത്രമാണ് ഭൂരിപക്ഷം നേടാൻ കഴിഞ്ഞത്. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.