തിരുവനന്തപുരം: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ആണ് ജസ്റ്റിസ് ഹേമ കമ്മിഷൻ.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. ഇതേ തുടർന്നാണ് പുതിയ നിർദേശവുമായി വിവരാവകാശ കമ്മീഷൻ രംഗത്തെത്തിയത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മാത്രമല്ല ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ. എ.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്. അതുപോലെ ജൂലൈ 25 നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.