ഡൽഹി: മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. രാവിലെ രാഹുൽ അസമിലെത്തിയിരുന്നു. ഇവിടുത്തെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മണിപ്പൂരിൽ എത്തിയത്.
അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാപാലും മറ്റു നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു. ചുരാചന്ദ്പൂർ, മൊയ്റാങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിക്കും.കലാപത്തിൽ വീടു നഷ്ടപ്പെട്ട 1700 കുടുംബങ്ങൾ ക്യാമ്പുകളിലാണു കഴിയുന്നത്.
തുടർന്ന് വൈകീട്ട് 6 മണിക്ക് ഗവർണർ അനസൂയ ഉയിക്കയെ കാണും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.