News Week
Magazine PRO

Company

Share This Post
spot_imgspot_img

ഇ-ചെല്ലാൻ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നു; വലയിൽ കുടുങ്ങരുതെന്ന് എം വി ഡി

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-ചെല്ലാൻ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നുവെന്ന് എം വി ഡി. ഇത്തരം തട്ടിപ്പിൽ വീഴാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എം വി ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ എം വി ഡി പങ്കുവച്ചിരിക്കുന്നത്.

പരിവാഹൻ ആപ്പ് തട്ടിപ്പിൽ സംസ്ഥാനത്ത് 1832 പേർ ഇരയായെന്നും ഇവർ പറയുന്നു. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് എം വി ഡി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും ഇ- ചെല്ലാൻ്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കാണമെന്നും അല്ലെങ്കിൽ, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടണമെന്നും ഇവർ പറയുന്നു.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഇ-ചെല്ലാൻ്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇവർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വ്യാജ SMS മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക ………….
ഇ-ചെല്ലാൻ്റെ (E Challan ) പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
• ആരെങ്കിലും വാട്ട്സ് ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.
• ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇ-ചെല്ലാൻ്റെ പേരിൽ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ-ചെല്ലാൻ്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
• സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാൻ്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
• തട്ടിപ്പിനെക്കുറിച്ച് ഇ- ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
* ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ താഴെപ്പറയുന്ന ലിങ്കുകൾ ഉപയോഗിക്കുക.
* ഫോൺ: 01204925505
* വെബ്‌സൈറ്റ്: https://echallan.parivahan.gov.in
* ഇ-മെയിൽ: helpdesk-echallan@gov.in
എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Email : helpdesk-mparivahan@gov.in
* ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി റജിസ്റ്റർ ചെയ്യാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം കുളത്തൂരിൽ അർജുൻ ആയങ്കി അറസ്റ്രിൽ

കഴക്കൂട്ടം. നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ...

കഠിനംകുളത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടം: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഠിനംകുളം മുണ്ടൻ...

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ...

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...
Telegram
WhatsApp
02:45:35