spot_imgspot_img

കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.

വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജകാര്യക്ഷമ ഉല്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നല്കുന്നത്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ 150 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പിലാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സഹായവും ലഭിക്കും.

അപേക്ഷ ഫോറങ്ങൾ ഇ.എം.സി വെബ്ലൈറ്റായ www.keralaenergy.gov.in നിന്നും ഡൗൺലോഡ് ചെയ്യാം. പുരിപ്പിച്ച അപേക്ഷകൾ ecawardsemc@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471 2594922. 2594924. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ഒക്ടോബർ 10.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp