തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശം പകർന്ന് ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തീരത്ത് എത്തി. ചിരിത്ര മുഹൂർത്തത്തിന്റെ ആവേശത്തിൽ ആഘോഷങ്ങൾ അലയടിക്കുമ്പോഴും ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
പക്ഷെ പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം തമസ്‌കരിക്കുകയാണെന്നും അന്ന് വിഴിഞ്ഞം പദ്ധതിയെ കടല്‍ കൊള്ള എന്ന് വിശേഷിപ്പിച്ച ആളാണ് പിണറായി വിജയനെന്നും കെ സുധാകരൻ പറഞ്ഞു. മാത്രമല്ല 2019ൽ യാഥാർത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എൽ.ഡി.എഫും പിണറായി സർക്കാരുമാണെന്ന് സുധാകരൻ പറഞ്ഞു.
അതെ സമയം ഇക്കാര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. വിഴിഞ്ഞം യു ഡി എഫിൻ്റെ കുഞ്ഞാണെന്നും അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.