spot_imgspot_imgspot_img

ചിറയിൻകീഴ് കൂന്തള്ളൂർ ഗവ.എൽ.പി സ്‌കൂളിലെ പുതിയ പാചകപ്പുര ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു

Date:

ചിറയിൻകീഴ് : കൂന്തള്ളൂർ ഗവ. എൽ.പി സ്‌കൂളിൽ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച് പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി സ്കൂളിന് സംഭാവനയായി നിർമിച്ചു നൽകിയ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.ശശി എം.എൽ.എ ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത.എസ്, വാർഡ് മെമ്പമാരായ ആർ.മനോന്മണി, ഷൈജ നാസർ, എസ്.എം.സി ചെയർമാൻ ടോമി.വി.എസ്, സ്കൂൾ വികസന സമിതിയംഗം ജെ.ശശി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല.എൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന.എ.എസ് നന്ദിയും പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp