spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ ശക്തം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ ശുചീകരണ തൊഴിലാളിയ്ക്കായി തിരച്ചിൽ ശക്തം. ഫയർഫോഴ്സിന്റെയും സ്കൂബ സം​ഘവും തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം കോർപ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിട്ടിരിക്കുന്നയാണ്. ഇതുവരെയും ജോയിയെ കണ്ടെത്താനായിട്ടില്ല. മാലിന്യകൂമ്പാരത്തിൽ അകപ്പെട്ടോ എന്നും സംശയമാണ്.

റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയാണ് മാരായമുട്ടം സ്വദേശി ജോയ്. ജോയിയോടൊപ്പം മൂന്ന് പേർ കൂടെ ഉണ്ടായിരുന്നു. മഴ ശക്തമായപ്പോൾ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. ബാക്കി മൂന്നും പേരും രക്ഷപ്പെട്ടിരുന്നു.

രക്ഷപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ടണലിലേക്ക് 25 മീറ്ററോളം ഇറങ്ങി തെരച്ചിൽ നടത്തിയിരുന്നു. മാലിന്യം നീക്കാൻ ജെസിബി എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp