തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് സഹായഹസ്തവുമായി സംസ്ഥാനസർക്കാരും നഗരസഭയും. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് തുക അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തിയാകും നരാഗസഭ വീട് നിർമ്മിക്കുക. സർക്കാർ അനുമതിയോടെയാകും വീട് നിർമ്മിക്കുകയെന്നും മേയർ അറിയിച്ചു.