spot_imgspot_img

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ്

Date:

spot_img

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചുഎന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി സ്വീകരിക്കും.

പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപ്പെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മറ്റു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാൽ തന്നെ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. ഇത്തരത്തിൽ പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽനിന്നും കാർഡുകളും അനുബന്ധ സേവനങ്ങളും ചികിത്സാവേളയിൽ ഗുണഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ഇതുവരെ സംസ്ഥാനത്തെ 43 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ ചികിത്സാ കാർഡ് ഇത്തരത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) യിലൂടെ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ദിശ ടോൾ ഫ്രീ നമ്പറുകളായ 1056/ 104 ൽ ബന്ധപ്പെടാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉപതിരഞ്ഞെടുപ്പ്: ചേലക്കരയിൽ മികച്ച പോളിംഗ്

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൽ...

ഡി രമേശൻ കഴക്കൂട്ടം ഏരിയ സെക്രട്ടറി

സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി ഡി രമേശിനെ തെരഞ്ഞെടുത്തു.മേടയിൽ വിക്രമൻ, എസ് എസ്...

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി...

20 കേ-സു-കൾ; ഇത് രണ്ടാം തവണയാണ് പിടിയിലാകുന്നത്.

കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട്...
Telegram
WhatsApp