spot_imgspot_img

മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസിന് തിരുവനന്തപുരത്ത് പുതിയ ഹെഡ് ഓഫീസ്

Date:

തിരുവനന്തപുരം, ജൂലായ് 18, 2024: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (പ്രൈവറ്റ്) ലിമിറ്റഡിന്റെ (എംആർഐബിഎസ്),  പുതിയ ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. തൈക്കാടുള്ള വിപഞ്ചിക ടവേഴ്സിലാണ് പുതിയ ഹെഡ് ഓഫീസ് തുറന്നത്. 137 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് (മുത്തൂറ്റ് ബ്ലൂ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്.
പുതിയ ഹെഡ് ഓഫീസിന്റെ ഉദ്‌ഘാടനം മുഖ്യാതിഥിയായ ഭീമ ജൂവലേഴ്‌സ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ നിർവഹിച്ചു. ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്,  ഡയറക്ടർ പ്രീതി ജോൺ മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ, മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി ഇ ഒ ഷാജി വർഗീസ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ജനറൽ ഇൻഷുറൻസ് മേധാവി മനോജ് വർഗീസ്, ലൈഫ് ഇൻഷുറൻസ് മേധാവി കെ എം പ്രതീപ്, വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയർ സംബന്ധിച്ചു.
“ഞങ്ങളുടെ പുതിയ, അത്യാധുനിക ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ മേഖലയിൽ ഉടനീളമുള്ള ഉപഭോക്താക്കളുമായി ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനായി ഓഫീസുകൾ വിപുലീകരിക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്. ഉപഭോക്താക്കൾക്ക് ഞങ്ങൾ നൽകി വരുന്ന സേവനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഓഫീസ്. റീട്ടെയിൽ ഉപഭോക്താക്കൾ, വാഹന ഡീലർമാർ, നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ എന്നിവർക്കായി ലൈഫ്, വാഹന, ആരോഗ്യ, ഗ്രാറ്റുവിറ്റി, പെൻഷൻ, വ്യാവസായിക മേഖലകളിലെ എല്ലാ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും പ്രദാനം ചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp