spot_imgspot_img

മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മംഗലപുരം മണ്ഡലം പ്രസിഡണ്ട് എ മൻസൂറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. തന്നെ വിശ്വസിച്ച് തന്നെ കാണാൻ വരുന്ന കുഞ്ഞൂഞ്ഞ് ഒരാളെപ്പോലും നിരാശയോടെ മടക്കിയിട്ടില്ല. സ്നേഹത്തിൻറെ പര്യായമായ കുഞ്ഞൂഞ്ഞ് മാലാഖയായി നമ്മോടൊപ്പം ഉണ്ടെന്ന കരുതലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമാനതകളില്ലാത്ത വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ നടത്തി പൊതുപ്രവർത്തനങ്ങൾക്ക് മാതൃകസൃഷ്ടിച്ചുകൊണ്ടാണ് യാത്രയായത്. ബ്ലോക്കിൽ എല്ലാ മണ്ഡലങ്ങളിലും വാർഡ് തലങ്ങളിലും പാർട്ടി ഉദ്ഘാടനം ചെയ്യുന്ന ഉമ്മൻചാണ്ടി സ്നേഹ സ്പർശം കാരുണ്യ പദ്ധതി തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരുതലിന്റെ കാവലാളായ വികസന നായകൻ നമ്മിൽ നിന്നും യാത്രയായതനുസ്മരിക്കുമ്പോൾ ഇടതുപക്ഷ ഗവൺമെൻറ് കേരളത്തെ 20 കൊല്ലം പിന്നോട്ട് അടിച്ച ചരിത്രവും കാണേണ്ടി വന്നു എന്ന യാഥാർഥ്യവും അംഗീകരിച്ചേ മതിയാവുയെന്നും എം എസ് നൗഷാദ് ഒർമിപ്പിച്ചു. തുടർന്ന നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട്മാരായ ഉദയകുമാരി ചെമ്പകമംഗലം, AR. നിസാർ പെരുംകുഴി ,മഹിളാ കോൺ സംസ്ഥാന സെക്രട്ടറി ഓമന, ജില്ലാ സെക്രട്ടറിവസന്തകുമാരി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ മുഹമ്മദ് സാലി,അജിതാ മോഹൻദാസ്, കണ്ണൻ ചാന്നാങ്കര നേതാക്കളായ മോഹൻ, ഷാജഹാൻ തോന്നക്കൽ ,SAK തങ്ങൾ, SG. അനിൽകുമാർ, റഷീദ് റാവുത്തർ, ഈസ ‘സുരേഷ് അമ്മൂസ് , ബാബു, രാജേന്ദ്രൻ, സഥർ, ഹുസൈൻ സതീഷൻ, ദലിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സനൽ ബാംസുരി മണ്ഡലം പ്രസിഡൻ്റ് ഷിജു ,1NTUC മണ്ഡലം പ്രസിഡൻ്റ് സാജൻ പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷമീർ, ഷംനാദ് മുരുക്കുംപുഴ , ഷാജി , വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...

തലച്ചോറിലെ കുഞ്ഞൻ രക്തക്കുഴലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുന്ന ‘മൊയമൊയ’ ഡിസോർഡർ; കിംസ്ഹെൽത്തിൽ പ്രൊസീജിയർ വിജയകരം

തിരുവനന്തപുരം. അപൂര്‍വ്വ രോഗാവസ്ഥയായ 'മൊയമൊയ' ബാധിതനായ മാലിദ്വീപ് സ്വദേശിയെ വിദഗ്ധ ചികിത്സയിലൂടെ...
Telegram
WhatsApp