spot_imgspot_img

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു

Date:

spot_img

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഇന്ന് രാവിലെയാണ് പെൺകുട്ടി പരാതി നൽകിയത്. ഫിസിയോതെറാപ്പിസ്റ്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കിടെയാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഒരു മാസമായിപെൺകുട്ടി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് രാത്രിയിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി 3 പേർക്ക് പരിക്ക്

കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം  വിദ്യാ‌ത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക്...

തൊഴിൽ – ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മംഗലപുരം: തൊഴിൽ- ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ...

ഡോക്ടറേറ്റ് നേടിയ ഷെഫിൻ

കേരള സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഷെഫിൻ ബി. വാളാഞ്ചേരി...

സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക...
Telegram
WhatsApp