തിരുവനന്തപുരം: കാരക്കോണം സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജിലെ വർണാഭമായ ബിരുദദാന ചടങ്ങിൽ നൂറ്റിപ്പതിനാല് ഡോക്ടർമാർ പ്രതിജ്ഞ ചൊല്ലി പുറത്തിറങ്ങി. പതിനേഴാമത് ബാച്ചാണ് ഇപ്പോൾ പുറത്തിറങ്ങിയത്. യുണൈറ്റഡ് ക്രിസ്ത്യൻ സെമിനാരി പ്രിൻസിപ്പാൾ റവ ഡോ.ഡേവിഡ് ജോയ് അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിയുക്ത ഡോക്ടർമാർക്ക് മുഖ്യ സന്ദേശം നൽകി.
ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയായി. പുതിയ ഡോക്ടർമാരോട് സാമൂഹ്യ പ്രതിജ്ഞാബദ്ധമായ പുതിയൊരു ദൗത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ജെ. ബെനറ്റ് എബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. അനുഷ മെർലിൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.എസ് ബാബു രാജ് ബിരുദദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പാൾമാരായ ഡോ. അപ്പുക്ക സൂസൻ മാത്യു, ജോ ആൻ ഫെലീസിറ്റ, മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. സ്റ്റാൻഡി ജോൺസ്,മുഹമ്മദ് ബിലാൽ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. റെജി എബനീസർ നന്ദി പ്രകാശിപ്പിച്ചു.