spot_imgspot_img

കേന്ദ്ര ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി

Date:

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചതെന്നാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. മാത്രമല്ല കോൺഗ്രസിന്‍റെ പ്രകടന പത്രികയുടെയും പഴയ ബജറ്റിന്റെയും കോപ്പിയടിയാണ് ഈ ബജറ്റെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ് ഈ ബജറ്റെന്നും രാഹുൽ പറഞ്ഞു.

അതെ സമയം ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മോദി പറഞ്ഞു. ടൂറിസം മേഖലയുടെ മുന്നേറ്റത്തിന് ബജറ്റിലെ പദ്ധതികൾ സഹായിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...

ജി. സുധാകരനെതിരെയുള്ള കേസിൻ്റെ പുരോഗതി അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത്...

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാ ഫലം പുറത്തുവിടരുതെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത്...
Telegram
WhatsApp