spot_imgspot_img

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; പുറത്ത് വിടുന്നത് സ്റ്റേ ചെയ്ത് കോടതി

Date:

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. നിർമ്മാതാവ് സജി മോൻ പറയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് കോടതി സ്റ്റേ ചെയ്തത്. ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് പരാമർശിക്കാതെ വേണം റിപ്പോർട്ട് പുറത്തുവിടാൻ എന്നാണ് സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുന്ന അവസ്ഥയാകുമെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി...
Telegram
WhatsApp