ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം. മൂന്ന് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. ഇതിൽ ഒരു മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ചത്. ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്സെന്ററിലാണ് അപകടമുണ്ടായത്.
കനത്ത മഴയിൽ ഏഴടിയോളം ഉയരത്തിൽ കെട്ടിടത്തിൽ വെള്ളം കയറുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്‌മെന്റിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലാണ് വെള്ളം കേറിയത്. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്‍റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിലെടുത്തു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മറ്റു രണ്ടു പേരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.