spot_imgspot_img

അർജുനായുള്ള രക്ഷാപ്രവർത്തനം 13-ാം നാളിലേക്ക്

Date:

spot_img

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള രക്ഷാപ്രവർത്തനം 13-ാം നാളിലേക്ക്. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. സ്വന്തം റിസ്കിലാണ് ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങുന്നത്.

തിരച്ചിലിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ആർമിയും നേവിയും ഉൾപ്പെടെ ദൗത്യസംഘവും സ്ഥലത്തുണ്ട്. തിരച്ചിൽ വളരെ ദുഷ്കരമാണെന്നാണ് പുറത്തുവരുന്ന വിവരം. അതെ സമയം പുഴയിൽ അടിയൊഴുക്ക് ശക്തമായിരിക്കുകയാണ്. ഒഴുക്കിന്റെ ശക്തി അളക്കാൻ വേണ്ടി മൽപെ ഇട്ട കേബിൾ പൊട്ടി.

എന്നാൽ ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ഷിരൂരിലെ ദൗത്യം കാര്യക്ഷമമായി തുടരണമെന്ന് കർണാടക സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ​ഗം​ഗാവലിയിൽ‌ പരിശോധന നടത്തിയത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം...
Telegram
WhatsApp