spot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കായി സുചേതാ സതീഷിന്റെ സംഗീത സമര്‍പ്പണം നാളെ

Date:

spot_img

തിരുവനന്തപുരം: നൂറ്റിയമ്പതോളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കിയ സുചേതാ സതീഷ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കായി സംഗീത സമര്‍പ്പണം നടത്തും. യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ വൈകുന്നേരം 4ന് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

110 വിദേശ ഭാഷകളിലും 40 ഇന്ത്യന്‍ ഭാഷകളിലും 18വയസ്സുകാരിയായ സുചേത ഇതിനോടകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചതിനും ഏറ്റവും കൂടുതല്‍ സമയം തത്സമയ സംഗീതപരിപാടി നടത്തിയതിനും സുചേതയുടെ പേരില്‍ ലോക റിക്കോര്‍ഡുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp