കൽപറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 5 കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ഒരുമിച്ച് നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. അതെ സമയം സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദുരന്ത സ്ഥലത്ത് നിന്ന് മന്ത്രിമാർ തിരികെ പോയിരിക്കുകയാണ്.
ഉരുൾപൊട്ടലിൽ മരണം 70 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടുന്നതും ജലനിരപ്പ് ഉയരുന്നതും ആശങ്കയാകുകയാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു.