ഷിലൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ വെല്ലുവിളികൾ ഏറെ. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് പുഴയിലിറങ്ങി അർജുന്വേണ്ടി തിരച്ചിൽ നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ മാൽപേയ്‌ക്ക് നിഷേധിച്ചിരിക്കുകയാണ്.
ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നുമാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. അടിയൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ ഗംഗാവലിയില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
അതെ സമയം മഴ പെയ്യുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിവരെ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചിരിക്കുന്നത്. പക്ഷെ ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തെരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.