spot_imgspot_img

വയനാട് ഉരുൾപൊട്ടൽ; പ്രതിധ്വനി രണ്ടു കുടുംബങ്ങൾക്കു വീട് നിർമ്മിച്ചു നൽകും

Date:

തിരുവനന്തപുരം: വയനാട് ദുരന്തന്തിൽ സഹായഹസ്തവുമായി പ്രതിധ്വനി. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരണം 334 ആണ്. ഇനിയും ഏകദേശം 395 പേരെ കണ്ടെത്താനുണ്ട്. 597 കുടുംബങ്ങളിലെ 2328 പേർ 17 ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അഞ്ഞൂറിലധികം വീടുകളും നിരവധി ലയങ്ങളുമാണ് തകർന്നു മണ്ണടിഞ്ഞത്.

ഐ ടി കമ്യൂണിറ്റി എന്ന നിലയിൽ സ്വന്തം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിക്കേണ്ടതുണ്ട്. ആദ്യഘട്ടം എന്ന നിലയിൽ, കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ദുരിതബാധിതർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നു രണ്ടു വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. ഇതിലേക്കായി എല്ലാ ഐ ടി ജീവനക്കാരുടെയും ഐ ടി കമ്പനികളുടെയും നിസീമമായ സഹായസഹകരണങ്ങൾ അഭ്യർഥിച്ചിരിക്കുകയാണ് പ്രതിധ്വനി.

Donate Now:

UPI: prathidhwani1@fbl

Account Number: 23760200000174
Account Name: Prathidhwani Social Service Society
Bank: Federal Bank
Branch: Lulu Mall, Trivandrum
IFSC: FDRL0002376

പ്രതിധ്വനിക്ക് ലഭിക്കുന്ന ഫണ്ട്‌ വിവരങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്- https://help.prathidhwani.org/

കൂടുതൽ വിവരങ്ങൾക്ക് :
വിഷ്ണു രാജേന്ദ്രൻ (ടെക്നോപാർക്ക്‌)- 90371 69886
ജിധീഷ് രാജൻ (ഇൻഫോപാർക്ക്) – 80899 12901
ബിജുമോൻ (സൈബർപാർക്ക്‌)- 98465 68696

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp