തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രഗ്സ് കൺട്രാൾ വകുപ്പിൻ്റെ പരിശോധന നടന്നു. പോത്തൻകോട് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്. നിർദ്ധിഷ്ട യോഗ്യത ഇല്ലാത്ത ഡോക്ടർ അലോപ്പതി മരുന്നുകൾ അലോപ്പതി ചികിത്സക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോത്തൻകോട് നാച്ചുറൽ ക്ലിനിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഡിവൈസുകളും പിടിച്ചെടുത്തു. കൂടാതെ മതിയായ യോഗ്യത ഇല്ലാതെ അലോപ്പതി മരുന്നുകൾ സൂക്ഷിച്ചതിന് സ്ഥാപന ഉടമയ്‌ക്കെതിരെ ഇ ഡ്രഗ്സ് ഇൻസ്‌പെക്ടർ അജി.എസ് കേസ് രജിസ്റ്റർ ചെയ്തു .
തിരുവനന്തപുരം ഡ്രഗ്സ് കണ്ട്രോൾ ഓഫീസിലെ ചീഫ് ഇൻസ്‌പെക്ടർ ഡ്രഗ്സ് ഇന്റലിജിൻസ് സ്‌ക്വാഡ് വിനോദ്. വി, സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ മഹേഷ് സി.ഡി, ഡ്രഗ്സ് ഇൻസ്‌പെക്ടർ സ്പെഷ്യൽ ഇന്റലിജിൻസ് ബ്രാഞ്ച് ഗീത എം. സി, ഡ്രഗ്സ് ഇൻസ്‌പെക്ടർ പ്രവീൺ എം, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പിടിച്ചെടുത്ത മരുന്നുകളും രേഖകളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ആറ്റിങ്ങൽ മുമ്പാകെ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.