കൊച്ചി: റെക്കോര്‍ഡ് വിലയുമായി റബ്ബര്‍. ചരിത്രത്തിൽ ആദ്യമായിട്ടാണ് വില ഇത്രയും ഉയർന്നിരിക്കുന്നത്. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്.
ഇതിനു മുന്നേ റെക്കോർഡ് സൃഷ്ഠിച്ചത് 2011 ഏപ്രിലായിരുന്നു. 2011 ഏപ്രിൽ അഞ്ചിന് 243രൂപയായിരുന്നു റബ്ബറിന്റെ വില. ഈ റെക്കോർഡാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. എന്നാല്‍ 247-249 രൂപയ്ക്കാണ് സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. റബ്ബർവിലയിൽ മുന്നേറ്റമുണ്ടായതോടെ ടാപ്പിങ് ഊർജിതമാക്കിയിരിക്കുകയാണ് കർഷകർ.
അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. അതെ സമയം 60 ശതമാനം ഡിആര്‍സിയുള്ള ലാറ്റക്‌സിന് 173 രൂപയാണ് വില.