spot_imgspot_imgspot_img

തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ മരണം; മരണ കാരണം തുമ്പപ്പൂവ് തോരൻ അല്ലെന്ന് പ്രാഥമിക നിഗമനം

Date:

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ തുമ്പ ചെടി തോരൻ കഴിച്ചതിനു പിന്നാലെ വീട്ടമ്മയുടെ മരിച്ചുവെന്ന് ആരോപണം. എന്നാൽ വീട്ടമ്മയുടെ മരണകാരണം തുമ്പച്ചെടി തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ചേർത്തല സ്വദേശി ജെ. ഇന്ദു (42)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്ദുവിന്റെ മരണം തുമ്പപ്പൂവ് തോരൻ കഴിച്ചതിനെ തുടർന്നാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

എന്നാൽ ഇന്ദുവിന്റെ മരണ കാരണം തുമ്പചെടി അല്ലെന്നും തുമ്പ ചെടി തോരൻ കഴിച്ച മറ്റു ബന്ധുക്കൾക്ക് ഇതുവരെയും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ലെന്നുമാണ് റിപ്പോർട്ട്. വ്യാഴാച്ചയാണ് യുവതിൽ തോരൻ ഉണ്ടാക്കി കഴിച്ചത്. ഇതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും പിന്നാലെ മരിക്കുകയും ചെയ്തത്. ഇതേ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയും ചെയ്തു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത് യുവതിയുടെ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ല എന്നാണ്. പക്ഷെ യുവതിയ്ക്ക് ഒട്ടേറെ രോഗങ്ങള്‍ ഉണ്ടായിരുന്നതായും ഇതിന്റെ ഭാഗമായാകാം മരണമുണ്ടായതെന്നുമാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp