ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഏഴാം തിയതിയാണ് യുവതി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചത്. ഈ കുഞ്ഞിനെയാണ് ആൺ സുഹൃത്ത് മറവ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രസവിച്ച ശേഷം യുവതി കുഞ്ഞിനെ കൊലപ്പെടുത്തി സുഹൃത്തിന്റെ പക്കൽ മറവ് ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.