തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി നാവായിക്കുളം സ്വദേശിയാണ്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീയ്ക്ക് രോഗം സ്ഥിതീകരിക്കുന്നത്.
പ്രോട്ടോകോള്‍ പ്രകാരം അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. തിരുവനന്തപുരത്ത് ഇതുവരെ ആറു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. പ്രത്യേക എസ് ഒ പി തയ്യാറാക്കിയാണ് യുവതിക്ക് ചികിത്സ നല്‍കുന്നത്.