spot_imgspot_imgspot_img

തലസ്ഥാനത്ത് ലിറ്റില്‍ ഒളിമ്പിക്സ്: ലുലു മാളില്‍ നടന്ന മത്സരങ്ങളിൽ അണിനിരന്നത് ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുരുന്നുകൾ

Date:

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സില്‍ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ പിറന്നപ്പോള്‍ തലസ്ഥാനത്തും പിറന്നു കുരുന്ന് താരങ്ങള്‍. ഒളിമ്പിക്സ് മാതൃകയില്‍ വേദിയൊരുക്കി ലുലു മാള്‍ സംഘടിപ്പിച്ച ലുലു ലിറ്റില്‍ ഗെയിംസിലാണ് ഈ കൗതുക കാഴ്ച. ഓട്ടവും ചാട്ടവും ഫുട്ബോളും എല്ലാമായി ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുരുന്നുകളാണ് ലിറ്റില്‍ ഗെയിംസില്‍ അണിനിരന്നത്.

ബേബി ക്രോള്‍ റെയ്സ്, ഹര്‍ഡില്‍ റെയ്സ്, വെയ്റ്റ്ലിഫിറ്റിംഗ്, സൈക്കിൾ റെയ്സ് അടക്കമുള്ള ഇനങ്ങളും മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. നൂറിലധികം പേരാണ് അണിനിരന്നത്. മക്കളെ പ്രോത്സാഹിപ്പിയ്ക്കാന്‍ രക്ഷിതാക്കളും മുന്നിട്ടിറങ്ങിയതോടെ ആവേശം ഇരട്ടിയായി. കുഞ്ഞു ലോകത്തെ ഒളിമ്പിക്സ് കാഴ്ചകള്‍ കാണാന്‍ നിരവധി പേരാണ് മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ തടിച്ചുകൂടിയത്. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp