spot_imgspot_img

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോർക്ക നഴ്‌സിങ് രജിസ്‌ട്രേഷന് തുടക്കമായി; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Date:

തിരുവനന്തപുരം: വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് രജിസ്‌ട്രേഷന് തുടക്കമായി. നഴ്‌സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകൾ.

www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ്‌ ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp