തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കായിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (LNCPE), തിരുവന്തപുരം 39-ാമത് സ്ഥാപകദിനം ആഘോഷിച്ചു. 1985-ൽ സ്ഥാപിതമായ കോളേജ്, കായിക വിദ്യാഭ്യാസത്തിൽ മികവിന്റെ പ്രതീകമായിരുന്നു. വർഷങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ കായിക മികവ് വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. സ്ഥാപക ദിന ചടങ്ങ് SAI LNCPE പ്രിൻസിപ്പൽ ഡോ. ജി കിഷോർ ഉദ്ഘാടനം ചെയ്തു.
കോളേജിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു മുൻ ജീവനക്കാരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. കൂടാതെ, കോളേജിന്റെ വിവിധ നേട്ടങ്ങളും. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പ്രാധാന്യവും, 2017-ഓടെ വികസിത ഭാരതം എന്ന ഇന്ത്യൻ സർക്കാരിന്റെ ദർശനത്തെ കുറിച്ചും വിശദീകരിച്ചു.
LNCPE സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ സംഘടിപ്പിച്ച “Plant4Mother” ക്യാമ്പയിന്റെ ഭാഗമായി 111 തൈകൾ നട്ടു. സന്നിഹിതരായ അതിഥികൾ, അധ്യാപകർ, പരിശീലകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, കായികതാരങ്ങൾ എന്നിവർ ഓരോരുത്തരും തങ്ങളുടെയുടെ പേരിൽ ഓരോ തൈ വീതം നട്ടു.