തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ എം പി. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂർ.
റിപ്പോട് സർക്കാരിന്റെ പക്കൽ എത്തിയിട്ട് നാലര വർഷമായി. എന്നാൽ ഇതുവരെയും ഇതിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് തെറ്റാണെന്നും ശശി തരൂർ എം പി വിമർശിച്ചു. ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
മാത്രമല്ല സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നിയമ നടപടി എത്രയുംപെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണെന്നും സിനിമാ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.