തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ 2024 – ലെ പുരസ്കാര സമർപ്പണ ചടങ്ങ് ഓഗസ്റ്റ് 31ന് വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം ഇന്ത്യൻ സിനിമയിലെ അഭിനയ വിസ്മയത്തിനുടമയായ മോഹൻലാലിന് സമർപ്പിക്കും.
കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.ചടങ്ങിൽ ശതാഭിഷിക്തൻ ആകുന്ന ശ്രീകുമാരൻ തമ്പിക്ക് ആദരവും നൽകും.
തുടർന്ന് എം ജി ശ്രീകുമാർ, സുദീപ് കുമാർ, റിമി ടോമി, മൃദുല വാര്യർ തുടങ്ങി പ്രഗൽഭ പിന്നണിഗായകർ അണിനിരക്കുന്ന സംഗീതസന്ധ്യയും അരങ്ങേറും.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പ്രസ്തുത ചടങ്ങിന് മുന്നോടിയായി ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം പത്മ കഫെ (Trivandrum Hotel ) യിൽ വച്ച് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഈ പരിപാടിയുടെ ആദ്യ പാസ് വിതരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ദിനേശ് പണിക്കർക്ക് നിർവഹിക്കും.
പരിപാടിയുടെ മുന്നോടിയായി ഇന്ന് സംഘടിപ്പിച്ച ഗാനാലാപന മത്സരം ഭരത് ഭവനിൽ പ്രൊഫ. ഓമനക്കുട്ടി ഉത്ഘാടനം ചെയ്തു. ഭരത് ഭാവന സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഫൗണ്ടേഷൻ പ്രസിഡന്റ് ജി.ജയശേഖരൻ, സെക്രട്ടറി സി ശിവൻകുട്ടി എന്നിവർ സംസാരിച്ചു