തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻക്ലൂസീവ് വാക്കത്തോൺ ശ്രദ്ധനേടി. കവടിയാർ ജംഗ്ഷനിൽ നിന്നും കനക്കുന്നുവരെ നടന്ന വാക്കത്തോണിൽ 200യോളം പങ്കെടുത്തു.
വീൽചെയറിലുള്ളവരും, കാഴ്ച പരിമിതരും, ഓട്ടിസമുള്ള കുട്ടികളും ഉത്സാഹത്തോടെ പരിപാടിയുടെ ഭാഗമായി. സൺടെക് കമ്പനിയുടെ സി. എസ്. ആർ വിഭാ ഗമായ സ്നേഹ എന്ന സംഘടന, നിഷ്, കേഡർ, അക്ഷരനാദം, ജ്യോതിർഗമയ, എ.കെ.ഡബ്ല്യ.ആർ.എ ഫ്, ജഗതി ജി.വി.എച്ച്.എസ്.എ ഫോർ ഡെഫ് എന്നീ സംഘടനകളുടെ ഭാരവാഹികളും-ടെക്നോ പാർക്ക് മുൻസി.ഇ.ഒ ജി.വിജയരാഘവനും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.