spot_imgspot_img

സാമൂഹിക അസമത്വങ്ങളെ മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ അയ്യങ്കാളിയുടെ സ്മരണ നമുക്ക് ഊർജം പകരും: വി .എം സുധീരൻ

Date:

spot_img

കടയ്ക്കാവൂർ : മഹാത്മാ അയ്യൻകാളി എഡ്യൂകേഷണൽ അഗ്രിക്കൾച്ചർ ടൂറിസം സാംസ്കാരിക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി യുടെ 161 മത് ജന്മദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡൻ്റെ ബി.എസ് അനൂപിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.

ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകനായിരുന്നു അയ്യൻ കാളി എന്നും കേരളത്തിൽ നിലനിന്നിരുന്ന ജാതി ഭ്രാന്തിനും അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾക്കും അസമത്വങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക പരിഷ്കാർത്താവ് എന്ന നിലയിലും,കേരള ചരിത്രത്തിൽ പകരം വെയ്ക്കാനില്ലാത്ത നാമമാണ് മഹത്മാ അയ്യങ്കാളിയുടേതെന്ന് വി.എം. സുധീരൻ പറഞ്ഞു.

മനുഷ്യാവകാശം, പൗരവകാശം ഇവ നിഷേധിക്കപ്പെട്ട സാഹചര്യം നാടിന്റെ പല ഭാഗത്തും പ്രകടമായിരുന്നപ്പോൾ അസമത്വത്തിനെതിരെ പോരാടാൻ നേതൃത്വം നൽകിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ലാ ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി നിലകൊള്ളുമെന്നും അനുസ്മരണചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു .ജനാധിപത്യം നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഈ നൂറ്റാണ്ടിൽ പോലും സാമ്പത്തികവും സാമൂഹികവും ആയ പല ദുഃസ്ഥിതികളും നമ്മുടെ ജനത ഇപ്പോഴുംഅനുഭവിക്കുന്നുണ്ട്.

നൂറ്റാണ്ടുകളോളം അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ തുടർന്ന ചൂഷണ വർഗ്ഗത്തെ തകർത്തെറിഞ്ഞു ചരിത്രത്തിൽ സ്ഥാനം നേടിയ സഞ്ചാര സ്വാതന്ത്ര്യനിഷേധത്തിനെതിരെ മഹാത്മാവ് നടത്തിയ വില്ല് വണ്ടി യാത്രയും ,കല്ല്മാല സമരവുമെല്ലാം സവർണ്ണ മേധാവിത്വത്തിന് വലിയ പ്രഹരമേൽപ്പിച്ചതെന്ന് വി.എം സുധീരൻ പറഞ്ഞു.

കർഷക തൊഴിലാളികളുടെ വേതനവർദ്ധനവിനു അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകതൊഴിലാളി പണിമുടക്ക് തൊഴിൽ സമരം കൂടി ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ വാഹിദ് മുഖ്യപ്രഭാഷണവും , എം.ജെ ആനന്ദ്, മോനി ശാർക്കര , സുനിൽ പെരുമാതുറ , എം.എ ജബ്ബാർ , പുതുക്കരി പ്രസന്നൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ, എസ് .ദീപ, കീഴാറ്റിങ്ങൽ സന്തോഷ്, ഷിറാസ് മണനാക്ക്, സുനിൽ പഴഞ്ചിറ, മനോജ് , എസ്. സുജിൻ രാജ്, ഭരണ സമിതി അംഗങ്ങൾ ആയ കുമാർ,സുനിൽ കുമാർ സുനു കുമാർ,കടയ്ക്കാവൂർ സുകു എന്നിവർ സംസാരിച്ചു.

പഴഞ്ചിറ ജംഗ്ഷനിലെ അയ്യൻകാളി പ്രതിമയിൽ പുഷ്പ്പാർച്ചനയും നടത്തി ചടങ്ങി നോടനുബന്ധിച്ച് ഉന്നത പരീക്ഷകൾക്കും എസ് എസ് എൽ. സി , പ്ലസ് ടു വിനും മികച്ച വിജയം നേടിയവരെ പുരസ്ക്കാരം നൽകി ആദരിച്ചു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മ-ദ്യ ല-ഹ-രിയിൽ വീട്ടമ്മയുടെ പക്കൽ നിന്ന് കൈകു-ഞ്ഞി-നെ തട്ടി-യെടുക്കാൻ ശ്രമിച്ച ആസാം സ്വദേശി പൊലീസ് ക-സ്റ്റ-ഡിയിൽ

കഴക്കൂട്ടം: മെ‌ഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത്...

ഇൻഫോസിസിന് സമീപം റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: ഇൻഫോസിസിന് സമീപം റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് കാൽനട യാത്രക്കാരി...

കുളത്തൂർ ഇൻഫോസിസിന് സമീപം വാഹനാപകടം: വലിയവേളി സ്വദേശിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ കുളത്തൂർ ഇൻഫോസിസിന് സമീപം വൻ വാഹനാപകടം. അപകടത്തിൽ...

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വരുന്നത് വ്യാജ വാർത്തകളാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന...
Telegram
WhatsApp