
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകന്‍ വിപിനാണ് മരിച്ചത്. 31 വയസായിരുന്നു.
വിപിന്റെ കിടപ്പ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിപിന്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളായിരുന്നുവെന്നാണ് വിവരം.
ഇന്ന് രാവിലെ വിപിൻ ഉറക്കം എണീക്കാൻ വൈകിയതിനെ തുടർന്ന് പിതാവ് കതകില്‍ തട്ടിവിളിച്ചു. എന്നാൽ യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടർന്ന് ജനൽ പാളി തുറന്നു നോക്കിയപ്പോഴാണ് തറയിൽ രക്തം തളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വീട്ടിലെ മറ്റംഗങ്ങളുടെ സഹായത്തോടെ കതകിലെ പൂട്ട് പൊളിച്ച് ഇവർ അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ച നിലവിൽ വിപിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.


