spot_imgspot_imgspot_img

ടെക്നോപാര്‍ക്ക് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് : യുഎസ്ടി ഗ്ലോബലും ടാറ്റ എല്‍ക്സിയും ജേതാക്കള്‍

Date:

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ പുരുഷന്മാരുടെ മത്സരമായ റാവിസ് പ്രതിധ്വനി സെവന്‍സില്‍ യുഎസ്ടി ഗ്ലോബലും വനിതകളുടെ മത്സരമായ റാവിസ് പ്രതിധ്വനി ഫൈവ്സില്‍ ടാറ്റ എല്‍ക്സിയും ജേതാക്കളായി.

ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ മത്സരിച്ച ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.

റാവിസ് ഹോട്ടല്‍ ഗ്രൂപ്പ്, യൂഡി പ്രൊമോഷന്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. പുരുഷന്മാരുടെ സെവന്‍സ് ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിച്ചു. സ്ത്രീകളുടെ ഫൈവ്സ് ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് പതിനയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ രണ്ടു വിഭാഗക്കാര്‍ക്കും റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ താമസവും ലഭിക്കും. റാവിസ് ഹോട്ടല്‍ ഗ്രൂപ്പ്, യൂഡി പ്രൊമോഷന്‍സ് എന്നിവര്‍ നല്‍കുന്ന സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിച്ചു.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന എന്‍. പി പ്രദീപ്, അയ്യപ്പന്‍ എന്‍ ( ജിഎം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജിഎം, ലീല അഷ്ടമുടി കൊല്ലം), നാഗരാജന്‍ നടരാജന്‍ (സിഇഒ ഐ ഡൈനമിക്സ് & ഡയറക്ടര്‍ യൂഡി) തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി. ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് പ്ലേയര്‍ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നല്‍കുന്ന പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.

ജിജിന്‍. എസ് (യുഎസ്ടി) ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റോഷന്‍ റോബിന്‍സണ്‍ (എച്ച് &ആര്‍ ബ്ലോക്ക്) ഫേസ് 1 ടോപ് സ്കോറര്‍ സമ്മാനം നേടി. ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ കൂടിയായ നോളന്‍ ചാള്‍സിനെ (യുഎസ്ടി) പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായി തിരഞ്ഞെടുത്തു. അഖില്‍ ദേവ് (അലിയന്‍സ്) ആണ് സെവന്‍സ് ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പര്‍.

കേരളത്തിലെ പ്രമുഖ ഐടി കമ്പനികളെല്ലാം പങ്കെടുക്കുന്ന പ്രതിധ്വനി ടൂര്‍ണമെന്‍റ് ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ്. 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂര്‍ണമെന്‍റാണ് വ്യാഴാഴ്ച സമാപിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp