spot_imgspot_imgspot_img

ഇ -ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: പോലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും നൽകിയ ഇ -ചെലാൻ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി സെപ്റ്റംബർ 10,11,12 തീയതികളിൽ ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റിൽ വച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിൽ രാവിലെ 10.00 മണി മുതൽ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ അപേക്ഷ നൽകി പിഴ ഒടുക്കാവുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്‌സ്മെൻ്റ് വിഭാഗം) സംയുക്തമായിട്ടാണ് ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നത്. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പോലീസ് വകുപ്പും മോട്ടോർവാഹന വകുപ്പും നൽകിയിട്ടുള്ള ഇ ചലാൻ പിഴകളിൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതി മുൻപാകെ അയച്ചിട്ടുള്ള ചെല്ലാനുകളിൽ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകുന്നതിനു ഈ അദാലത്ത് സഹായകരമാകും. എന്നാൽ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഈ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497930014 ( പോലീസ്) 9188961018 ( മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp