കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഉടമസ്ഥതയിൽ കഴക്കൂട്ടം മരിയൻ കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ ‘ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്തു രൂപീകരിച്ച മരിയൻ എഡ്യുസിറ്റി, പുതുതായി ആരംഭിച്ച മരിയൻ ബിസിനസ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിച്ചു.
അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസയം വിഭാവനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുഗുണമായ സമീപനമാണ് എഡ്യൂ സിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയായ വിദ്യാഭ്യാസം ബൗദ്ധികമായ വികാസത്തോടൊപ്പം ആത്മീയ പുരോഗതിക്കും ഉതകുന്നതാകണമെന്നും അതു ആർജ്ജവവും അനുതാപവുമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നും ഗവർണർ പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു.
അതിരൂപതാ മുൻ ബിഷപ്പ് ഡോ.സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. ഫാദർ യൂജിൻ പെരേര, ചിറയിൻകീഴ് എം എൽ എ വി.ശശി, മരിയൻ ആർട്ട്സ് കോളജ് മാനേജർ ഫാ. പന്ക്രീറ്റിസ്സ് എന്നിവർ സംസാരിച്ചു. മരിയൻ എഞ്ചിനീയറിംഗ് മാനേജർ ഫാ. ഡോ.എ ആർ.ജോൺ സ്വാഗതം പറഞ്ഞു.