കൊച്ചി: സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം. സൈബർ തട്ടിപ്പിലൂടെയാണ് പണം കവരാൻ ശ്രമം നടന്നത്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമം നടത്തിയത്. 1,70,000 രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്.
സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കുമെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞത്.
ഒരാഴ്‌ചയോളം ഈ തട്ടിപ്പ് സംഘം ജെറി അമൽ ദേവിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ഇത് ആരോടും പറയരുതെന്നും തട്ടിപ്പ് സംഘം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരമെന്നും പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ജെറി അമൽ ദേവ് പോലീസിൽ പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസിലാണ് പരാതി നൽകിയത്.