spot_imgspot_img

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

Date:

ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌ അദ്ദേഹം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

നിലവിൽ യെച്ചൂരിയ്ക്ക് ശ്വാസതടസമുണ്ടെന്നും ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

48 മണിക്കൂർ നിർണായകമാണെന്നും വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നൽകി തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു. ന്യുമോണിയയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp